Wednesday, November 2, 2011

ശ്ലോകം 2



വാമനന്റെ മകൻ ശേഷൻ,
വീട്ടി പോലെ കറുത്തവൻ
കാലൻ കെട്ടി കളിച്ചീടും
കോലം കണ്ടാൽ ഭയങ്കരം

-- കടപ്പാട് (കെ.സി.കെ രാജ, എന്റെ അച്ഛാച്ഛൻ , കുട്ടിക്കാലത്ത് ചൊല്ലിത്തന്ന ഓർമ്മയിൽ നിന്ന് )


Tuesday, November 1, 2011

ശ്ലോകം - 1

ശ്ലോകം - 1

തണ്ടാർമാതാം രമയ്ക്കോ,  തരളമിഴി മലർ തയ്യലാളും ഉമയ്ക്കോ
കൊണ്ടാടും മേനകയ്ക്കോ സരസിജ മുഖിയാം ഉർവശിയ്ക്കോ ശചിയ്ക്കോ
തണ്ടാർ പൂ വേണിമാർ വന്നടിമലർ പണിയും ഭാരതിയ്ക്കോ രതിയ്ക്കോ
കണ്ടാൽ സൗന്ദര്യമേറുന്നതു മമ പനയഞ്ചേരി നാരായണിയ്ക്കോ.

 -- കടപ്പാട് -  നമ്പൂരി ഫലിതങ്ങൾ ( കുഞ്ഞുണ്ണി മാഷ്)